football

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ പ്രഗത്ഭ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് സെവന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 30 മുതല്‍ ദേശീയ പാതയോരത്തുള്ള ഐങ്ങോത്ത് മൈതാനിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഷൂട്ടേര്‍സ് പടന്നയും ആസ്പയര്‍സിറ്റി പടന്നക്കാടും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 3 ലക്ഷമാണ് പ്രൈസ് മണിയായി നല്‍കുന്നത്. സഫാ ഗ്രൂപ്പ് ദുബായ്, മഡോണ ഗ്യാസ് കാഞ്ഞങ്ങാട്, ദി ടൈലര്‍ വെഡ്ഡിംഗ് പടന്ന, ഗ്രൈനൈറ്റ് ദുബായ് എന്നിവയാണ് മേളയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. കേരള സെവന്‍സിലെ 20ല്‍പരം ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് ഗുല്‍ഷ, മുഹമ്മദ് അഷ്‌കര്‍ അലി, അന്‍സാരി നെക്സ്റ്റല്‍, പി കെ അര്‍ഷാദ്, പി ഡി തോമസ്, പി റഹ്‌മാന്‍, കെ അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.