
തളിപ്പറമ്പ്:ധർമ്മശാലയിൽ നിന്ന് കിലോമീറ്ററോളം വളഞ്ഞ സർവീസ് നടത്തുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരോപിച്ച് തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ സ്വകാര്യബസ് ജീവനക്കാർ പണിമുടക്കി. സർവീസ് നിർത്തിവച്ച ബസ് ജീവനക്കാർ ധർമ്മശാലയിൽ പ്രതിഷേധ കൂട്ടായ്മയും നടത്തി. തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിലോടുന്ന 30 ഓളം ബസുകൾക്ക് ധർമ്മശാലയിൽ നിന്നും ചെറുകുന്ന് തറ വരെ പോകാൻ നിലവിൽ അഞ്ച് കിലോമീറ്ററോളം കൂടുതൽ ഓടേണ്ട അവസ്ഥയിലാണ് ഇതുമൂലം ബസ് നിശ്ചയിച്ച സമയത്തിനുള്ളിൽ ഓടിയെത്തുവാൻ പറ്റുന്നില്ല. ഡീസൽ ചെലവ് 5 ലിറ്ററോളം കൂടിയതും ബസ് സർവീസിനെ ബാധിച്ചിരിക്കയാണ്. ധർമ്മശാലയിൽ അടിയന്തിരമായും അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ ഇന്നലെ ബസ് സർവീസ് നിർത്തിവച്ച് പ്രതിഷേധിച്ചത്.