
കാഞ്ഞങ്ങാട്: കാസർകോട് ജില്ല സാമൂഹ്യശാസ്ത്ര അദ്ധ്യാപക കൂട്ടായ്മയായ ഗാലക്സി വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം നടത്തി. കാഞ്ഞങ്ങാട് ഒറിക്സ് വില്ലേജിൽ നടന്ന സമ്മേളനം കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.നന്ദികേശൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.പി. ബാലാദേവി മുഖ്യാതിഥിയായി. സത്യൻ കൊവ്വൽ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.അജയകുമാർ, പി.മുഹമ്മദ് കുഞ്ഞി, ടി.കുഞ്ഞബ്ദുള്ള, പി.വി.നന്ദികേശൻ, എ.സുധ, എം.ശംഭു നമ്പൂതിരി, പി എം.ലത, വി.ഗായത്രി, എൻ.ശുഭ, സി എച്ച്.ഗൗരീശ, സി കെ.സുരേന്ദ്ര, ബി.അമീത, കെ.എം.കനകം എന്നീ 13 പേർക്കാണ് യാത്രയയപ്പ് നൽകിയത്. പി. എസ്.അനിൽകുമാർ സ്വാഗതവും മനീഷ് ബാബു നന്ദിയും പറഞ്ഞു.