
കണ്ണൂർ: കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ മുൻ പി.എ വി.കെ. മനോജ് കുമാർ ബി.ജെ.പിയിൽ ചേർന്നു. 2009 മുതൽ 2014 വരെ കെ. സുധാകരൻ എം.പിയുടെ പി.എ ആയിരുന്നു. സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് മനോജ് കുമാർ പറഞ്ഞു.
കണ്ണൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ് മനോജ് കുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി തുടങ്ങിയവർ സന്നിഹിതരായിരുന്നു.