
പയ്യന്നൂർ: വർഗ്ഗീയ വിഷം തുപ്പി ജനങ്ങളെ ഭിന്നിപ്പിച്ച് വീണ്ടും അധികാരത്തിലെത്താമെന്ന നരേന്ദ്ര മോദിയുടെ മോഹം നടക്കാൻ പോകുന്നില്ലെന്ന് സജീവ് ജോസഫ് എം.എൽ.എ. അന്നൂരിൽ യു.ഡി.എഫ് കുടുംബയോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന നിലപാടാണ് മോദിയുടേത്. വർഗ്ഗീയ വിഷം ചീറ്റുന്ന ഇതുപോലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ല. മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഇനി ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന ഭീതിയാണ് രാജ്യത്തെ ജനങ്ങൾക്കുള്ളത്. സകല മേഖലയിലും പരാജയപ്പെട്ട പിണറായി സർക്കാരിനുള്ള താക്കീത് കൂടിയായിരിക്കും
പാർലിമെന്റെ തിരഞ്ഞെടുപ്പെന്നും സജീവ് ജോസഫ് പറഞ്ഞു. യു.ഡി.എഫ്. മണ്ഡലം ചെയർമാൻ എ.രൂപേഷ് അദ്ധ്യക്ഷത വഹിച്ചു.കെ.ജയരാജ്, വി.കെ.ഷാഫി, പി.വി.സുഭാഷ്, കെ.വി.കൃഷ്ണൻ, സി രത്നാകരൻ, കെ.ടി.ഹരീഷ്, പ്രശാന്ത് കോറോം, വി.സി നാരായണൻ പ്രസംഗിച്ചു.