maram-muri

ഇരിട്ടി:എടൂർ ടൗണിൽ എഴുപത് വർഷത്തലേറെയായി തണലേകിയിരുന്ന ആൽമരം മുറിക്കുന്നതിനെതരേ എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എടൂരിന്റെ
ഐശ്വര്യവും മുഖമുദ്ര‌യുമായി മാറിയ മരമുത്തശ്ശിയെ മുറിച്ചു മാറ്റരുതെന്നും വികസനം പ്രകൃതിയ്ക്ക് പ്രതികൂലമാവരുതെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധകൂട്ടായ്മ നടന്നത്. പ്രതിഷേധ കൂട്ടായ്മയിൽ എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ ശ്രേയസ് പി.ജോൺ, കെ.എം.ബെന്നി, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഷാജു ഇടശ്ശേരി, ബേസിൽ അബ്രാഹം, ജോമി ജോസ് എന്നിവർ പങ്കെടുത്തു. വികസനം പ്രകൃതിയെ നശിപ്പിച്ചാവരുത് എന്ന സന്ദേശം പകർന്നുകൊണ്ട് നടന്ന പരിപാടിയിൽ എൻ.എസ്.എസ്. വൊളണ്ടിയർമാരായ ധാര രാജേഷ് ,അലീറ്റ ബനോയി, ആവണി ബാല തുടങ്ങിയവർ പ്രസംഗിച്ചു