
കേളകം: യു.ഡി.എഫ്.സ്ഥാനാർത്ഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് നശിപ്പിച്ചതായി പരാതി. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കേളകത്ത് സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡ് എടുത്തുകൊണ്ടു പോയി നശിപ്പിച്ചതായാണ് പരാതി. ജനാധിപത്യവിരുദ്ധമായ ഇത്തരം പ്രവണതകൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ കേളകം പൊലീസിൽ പരാതി നൽകി.സംഭവത്തിൽ കെ.എസ്.എസ്.പി.എ പ്രതിഷേധിച്ചു.