
പയ്യന്നൂർ: പോത്താങ്കണ്ടം ആനന്ദ ഭവനം സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവം 27 മുതൽ മേയ് 5 വരെ ശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ ദിവസവും വൈകീട്ട് 6.30 ന് നടക്കുന്ന പരിപാടി ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
വിവിധ ദിവസങ്ങളിൽ അയിലം ഉണ്ണികൃഷ്ണൻ, സീന പള്ളിക്കര, ഇടക്കൊച്ചി സലിം കുമാർ, എം.ആർ.പയ്യട്ടം, വിനോദ് ചമ്പക്കര, സൂരജ് സത്യൻ, വസന്തകുമാർ സാംബശിവൻ, വിനോദ് കൈതാരം, വി.ഹർഷ കുമാർ എന്നിവർ കഥാ പ്രസംഗം അവതരിപ്പിക്കും.
സമാപന സമ്മേളനം 27ന് വൈകീട്ട് 6.30ന് നഗരസഭാ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ടി.എം.ജയകൃഷ്ണൻ, ഡോ.എം.കെ. സുരേഷ് ബാബു, എം.ആർ.പയ്യട്ടം, എ.രഞ്ജിത് കുമാർ, ഡോ.അസീം എന്നിവരും സംബന്ധിച്ചു.