മാഹി: അറ്റകുറ്റപ്പണികൾക്കായി ഈ മാസം 29 മുതൽ മേയ് 10 വരെ മാഹിപ്പാലം അടച്ചിടും. എൻ.എച്ച്.എ.ഐ യുടെ ഫണ്ട് ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. കോഴിക്കോട് ഡിവിഷന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുക. ബൈപ്പാസ് റോഡ് വഴി ഗതാഗത സൗകര്യമുള്ളതിനാൽ ദീർഘദൂര യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.