atlatic-meet

കണ്ണൂർ:മേയ് മൂന്ന് മുതൽ അഞ്ച് വരെയായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാനതല ഇന്റർസോൺ അത്‌ലറ്റിക് മീറ്റിന്റെ ലോഗോ ക്ഷണിച്ചു. ആരോഗ്യരംഗത്ത് കായികമേഖലയുടെ പ്രാധാന്യം' എന്ന വിഷയത്തെ മുൻനിർത്തിയാണ് ലോഗോ തയ്യാറാക്കേണ്ടത്. ലോഗോ സ്വന്തമായി രൂപപ്പെടുത്തിയതായിരിക്കണം. ഡിസൈൻ ചെയ്ത ലോഗോ ജെപിഇജെ/പിഡിഎഫ് ഫോർമാറ്റിൽ logokuhsathleticmeet@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഏപ്രിൽ 27നകം ലഭ്യമാക്കണം.കേരളാ ആരോഗ്യ സർവകലാശാലക്ക് കീഴിൽ വരുന്ന മെഡിക്കൽ, ദന്തൽ, ആയുർവേദ, ഹോമിയോ, നഴ്സിങ്, ഫാർമസി, പാരാമെഡിക്കൽ, മറ്റ് അനുബന്ധ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിൽപ്പരം അത്‌ലറ്റുകളാണ് സംസ്ഥാന ഇന്റർ സോൺ അത്‌ലറ്റിക് മീറ്റിലെ വിവിധ പുരുഷവനിതാ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.