
തളിപ്പറമ്പ്: ഇന്ത്യ നില നിൽക്കാൻ ജനാധിപത്യ മതേതര സർക്കാർ തന്നെ അധികാരത്തിൽ വരണമെന്ന് കെ.പി.സി സി പ്രസിഡന്റും കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.സുധാകരൻ പറഞ്ഞു. യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ ന്യായിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം. ഡി.സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. വനിതാലീഗ് സംസ്ഥാന സെക്രട്ടറി പി.സാജിദ അദ്ധ്യക്ഷത വഹിച്ചു. ഒ.പി.ഇബ്രാഹിം കുട്ടി, രജനി രമാനന്ദ്, എം.കെ.ഷബിത, പി.കെ.സരസ്വതി, നബീസ ബീവി, കെ.പി.കദീജ, മുർഷിദ കൊങ്ങായി തുടങ്ങിയവർ സംബന്ധിച്ചു. ചിറവക്കിൽ നിന്നും തുടങ്ങിയ മഹിളാ ന്യായ് റാലിയിൽ നൂറുക്കണക്കിന് വനിതകൾ പങ്കെടുത്തു. നഗരം ചുറ്റിയ റാലി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സമാപിച്ചു.