
തളിപ്പറമ്പ്:കണ്ണൂർ ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജൻ പൊതു പര്യടനം പൂർത്തിയാക്കി. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ നടത്തിയ അവസാന റൗണ്ട് പ്രചാരണത്തിൽ വലിയ ആവേശമാണ് ഓരോകേന്ദ്രത്തിലും അലയടിച്ചത്. ആന്തൂർ നഗരസഭയിലെ കമ്പിൽക്കടവിലാണ് ആദ്യ സ്വീകരണം. തുടർന്ന് കാനൂൽ യുവശക്തി ക്ലബ്ബ്, തളിപ്പറമ്പ് പാലകുളങ്ങര, മാവിച്ചേരി ടൗൺ, പൂവ്വം ടൗൺ, കുറ്റ്യാട്ടൂരിലെ ആനപ്പീടിക എന്നിവിടങ്ങളിലും സ്വീകരണം നൽകി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ടി.കെ.ഗോവിന്ദൻ, സി എം.കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ. സന്തോഷ്, പി.കെ.ശ്യാമള, പി.മുകുന്ദൻ, കെ.ചന്ദ്രൻ, എൻ.അനിൽകുമാർ, പി.വി.അനിൽ, മീത്തൽ കരുണാകരൻ, കെ.മോഹനൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.