police

കണ്ണൂർ:ഇലക്ഷൻ കൺട്രോൾ റൂമിൽ കണ്ണൂർ റൂറൽ ജില്ലയിലെ എല്ലാ പൊലീസ് പട്രോളിംഗ് ടീമിനും യഥാസമയം നിർദ്ദേശങ്ങൾ നൽകുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും ഉതകുന്ന തരത്തിൽ ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്തി.റൂറൽ ജില്ലാ പോലീസിന്റെ പരിധിയിലുള്ള ലോ ആൻഡ് ഓർഡർ പട്രോൾ, ഗ്രൂപ്പ് പട്രോൾ, ക്യു ആർ ടി പട്രോൾ എന്നിവയുടെ സ്ഥാനം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നിർണയിക്കാനുമാണ് സംവിധാനം. ഇലക്ഷൻ ബന്തവസ്സ് സ്‌കീമിൽ ഉൾപ്പെടുത്തിയ ക്യൂ ആർ കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്താൽ പട്രോളിംഗ് ഡ്യുട്ടിയിലുള്ള പൊലീസ് സേനാംഗങ്ങളുടെ ഡ്യുട്ടി സംബന്ധിച്ച വിശദ വിവരങ്ങളും പോളിംഗ് സ്റ്റേഷനെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. റൂറൽ ജില്ലാ പരിധിയിൽ ഇലക്ഷൻ സംബന്ധമായി എന്തെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടായാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ പട്രോളിംഗ് ടീമുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ ഇതോടെ കഴിയും.