sudha

കണ്ണൂർ: അവസാന മണിക്കൂറുകളിലും മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ വോട്ടുറപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ കണ്ണൂർ നഗരം കേന്ദ്രീകരിച്ചാണ് കൂടിക്കാഴ്ചകൾ നടത്തിയത്. രാവിലെ നഗരത്തിലെ വ്യാപാര കേന്ദ്രങ്ങൾ സന്ദർശിച്ച സുധാകരൻ പ്രധാനപ്പെട്ട വ്യക്തികളെ നേരിട്ട് കണ്ടും ഫോണിലൂടെയും വോട്ടഭ്യർത്ഥിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി എം.വി.ജയരാജൻ രാവിലെ മുതൽ കണ്ണൂർ മണ്ഡലത്തിലും ഉച്ചകഴിഞ്ഞ് ഇരിക്കൂർ മണ്ഡലത്തിലുമെത്തി വിവിധ വ്യക്തികളുമായി കൂടിക്കാഴ്ചകൾ നടത്തി. കണ്ണൂർ ആയിക്കര ഫിഷിംഗ് ഹാർബർ ഉൾപ്പെടെ സന്ദർശിച്ച ജയരാജൻ കണ്ണൂർ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു.എൻ.ഡി.എ സ്ഥാനാർഥി സി.രഘുനാഥ് പയ്യാമ്പലത്ത് നടന്ന മാരാർജി അനുസ്മരണത്തിൽ പങ്കെടുത്ത ശേഷം പ്രധാനപ്പെട്ട വ്യക്തികളെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ചു.