
കാസർകോട് :യു ഡി എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനും ഭാര്യ സുധാകുമാരിയും പടന്നാക്കാട് 170 എസ്. എൻ എ.യു പി സ്കൂളിലെബൂത്തിൽ നാളെ രാവിലെ 7 മണിക്ക് വോട്ട് ചെയ്യും.ഇരുവരുടെയും വോട്ട് കൊല്ലത്തു നിന്നും കാസർകോട്ടേക്ക് മാറ്റിയിരുന്നു
എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ രാവിലെ 7.30 ന് മുഴക്കോം ജി യു പി സ്‌കൂളിലെ 35ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. തുടർന്ന് മറ്റ് ബൂത്തുകൾ സന്ദർശിക്കും.എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി രാവിലെ 7 ന് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കൊടലമുഗറു ശ്രീ വാണി വിജയ എ. യു. പി സ്‌കൂളിലെ ബൂത്ത് നാൽപത്തിമൂന്നിൽ വോട്ട് ചെയ്യും.