
തൃക്കരിപ്പൂർ: സോഷ്യലിസ്റ്റും പ്രമുഖ സംഘാടകനും നാടക കലാകാരനും സഹകാരിയുമായിരുന്ന കെ.ചന്തുവിനെ അനുസ്മരിച്ചു. കെ.ചന്തു അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. യോഗത്തിൽ വി.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. സംസ്ഥാന സിക്രട്ടറി ടി.വി.ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇ.വി.ഗണേശൻ, പി.വി.തമ്പാൻ,വി.കെ.ചന്ദ്രൻ, എം.മനു , എം.രാഘവൻ, പി.വി.ദിനേശൻ, യു.മോഹനൻ, വി.വി.വിജയൻ, ടി.അജിത , പി.പി.മോഹനൻ സംസാരിച്ചു. കെ.വി.ശശി സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ കെ.എം.കെ സ്മാരക കലാസമിതിയുടെ നേതൃത്വത്തിൽ കെ.ചന്തു അനുസ്മരണം നടത്തി. പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. ഇ.വി.ഗണേശൻ, വി.വി.നാരായണൻ , വെങ്ങാട്ട് കുഞ്ഞിരാമൻ, പി.പി.മോഹനൻ മാസ്റ്റർ,കെ.ചന്ദ്രൻ ,രമേശൻ കാര്യത്ത്,യു.മോഹനൻ നേതൃത്വം നൽകി