ksrtc

കാസർകോട് :പോളിംഗ് സുഗമമാക്കുന്നതിനും പോളിംഗ് ഓഫീസർമാർക്കായി കെ.എസ്.ആർ.ടിസി അധിക സർവ്വീസ് നടത്തും. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചപോകുന്ന പോളിംഗ് ഉദ്യോഗസ്ഥർക്ക് ദേശീയപാത വഴിയും ചന്ദ്രഗിരി വഴിയും കെ.എസ്.ആർ.ടി.സി ബസുകൾ നിലവിൽ ഓടുന്നതിന് പുറമെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉൾനാടുകളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉപയോഗിച്ച വാഹനങ്ങൾ തിരിച്ചുവരമ്പോൾ യാത്രാ സൗകര്യത്തിന് ഉപയോഗിക്കും.സമയക്രമം ഇങ്ങനെ.രാത്രി എട്ടിന് കാസർകോട് ചെർക്കള ബോവിക്കാനം ബന്തടുക്ക. 8.20ന് കാസർകോട് ദേളിപൊയിനാച്ചി ബന്തടുക്ക. ഒൻപതിന് കാസർകോട് കാഞ്ഞങ്ങാട് ( ചന്ദ്രഗിരി വഴി ).ഒൻപതിന് കാസർകോട് ചെർക്കള പയ്യന്നൂർ കണ്ണൂർ കോഴിക്കോട്. 10ന് കാസർകോട് കാഞ്ഞങ്ങാട് പയ്യന്നൂർ കണ്ണൂർ (ചന്ദ്രഗിരി വഴി). കണ്ണൂർ കാസർകോട് രാത്രി 10.30ന് പയ്യന്നൂരിൽ എത്തും. കോഴിക്കോട് കാസർകോട് രാത്രി 10.45ന് പയ്യന്നൂർ എത്തും.