
നീലേശ്വരം ഫിഷറീസ് വകുപ്പും നീലേശ്വരം അഴിത്തല, ഷിറിയ, ബേക്കൽ തീരദേശ പോലീസും ചേർന്ന് രാത്രികാല പട്രോളിംഗിൽ നിയമാനുസൃത രേഖകൾ ഇല്ലാതെ മീൻ പിടിത്തം നടത്തിയ കർണാടക സ്വദേശികളുടെ അലീസ , സാഗർസമ്പത്ത് എന്നീ ബോട്ടുകൾ പിടികൂടി. ഇവയ്ക്ക് കാസർ കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് നാലര ലക്ഷം രൂപ പിഴയിട്ടു. ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാർ സി പി.ഭാസ്കരന്റെ നേതൃത്വത്തി ലുള്ള പട്രോളിംഗ് സംഘമാണ് തൃക്കരിപ്പൂർ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ നിന്ന് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് എസ്. സി.പി.ഒ, വിനോദ് കുമാർ, ഷിറിയ തീരദേശ പൊലീസ് എസ്.സി.പി.ഒ, സൂരജ്, കോസ്റ്റൽ വാർഡൻ സജിൻ, അഴിത്തല തീരദേശ പോലീസ് സ്റ്റേഷൻ എസ് .സി.പി ഒ, സുധീർ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.