
കണ്ണൂർ: കണ്ണൂർ ജില്ലയിലെ 14 ഇടങ്ങളിലാണ് വിവിധ ആശയങ്ങൾ ഊന്നിയ ഫോട്ടോകളുമായി പോളിംഗ് സ്റ്റേഷനുകൾ ഒരുക്കി സ്വീപ് ടീം. മട്ടന്നൂർ നിയമസഭയിലെ കൊമ്മേരി ഗവ. എൽ.പി സ്‌കൂൾ, പാറക്കാട് സ്മാരക നിലയം, തില്ലങ്കേരി ഗവ. യു. പി സ്‌കൂൾ, കുറുമ്പക്കൽ എൽ.പി സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌പോർട്സിൽ ഊന്നിയ ആശയമുള്ള പോളിംഗ് സ്റ്റേഷനാണ് ഒരുക്കിയത്. കണ്ണൂരിലെ തോട്ടട എച്ച്.എസ്.എസിൽ കൈത്തറിയും പേരാവൂരിലെ ആനപ്പന്തി എൽ.പി സ്‌കൂളിലും ചുങ്കക്കുന്ന് യു.പി സ്‌കൂളിലും വനം, പയ്യന്നൂരിലെ പെരിങ്ങോം എച്ച്.എസ്.എസിലും രാമന്തളി ഗവ. എച്ച്.എസ്.എസിലും ഫുട്ബാൾ, ഇരിക്കൂറിലെ വായാട്ടുപ്പറമ്പ് സെന്റ് ജോസഫ് യു.പി സ്‌കൂളിൽ മൃഗം, ധർമടത്തെ പടുവിലായി സ്‌കൂളിൽ മഴവില്ല്, തളിപ്പറമ്പിലെ കൂനം എ.എൽ.പി സ്‌കൂളിൽ ഗതാഗതം, തലശ്ശേരിയിലെ തിരുവങ്ങാട് ഗേൾസ് സ്‌കൂളിൽ കേക്കും ക്രിക്കറ്റ് എന്നിവയുടെ ഫോട്ടോകളാണ് ഒരുക്കിയിരിക്കുന്നത്.