
കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് ബൂത്തുകളിലെ ലൈവ് വെബ്കാസ്റ്റിങ്ങ് നിരീക്ഷിക്കുന്നതിനുള്ള കൺട്രോൾ റൂം കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ സജ്ജമായി.ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അരുൺ കെ.വിജയൻ, അസി.കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം കെ.നവീൻബാബു, ഹുസൂർ ശിരസ്തദാർ പി.പ്രേംരാജ് എന്നിവർ കൺട്രോൾ റൂം സന്ദർശിച്ച് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തി. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ കൂടാതെ കല്യാശ്ശേരി, പയ്യന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ പോളിംഗ്
സ്റ്റേഷനുകളും കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കാം. ജില്ലയിൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. വൾണറബിൾ, ക്രിട്ടിക്കൽ, സാധാരണ ബൂത്തുകൾ എന്നിങ്ങനെ മൂന്നായി തിരിച്ചാണ നിരീക്ഷണ സംവിധാനം ഒരുക്കിയത്. ഇന്ന് പുലർച്ചെ അഞ്ചിന് ആരംഭിച്ച് മുഴുവൻ ബൂത്തുകളിലും പോളിങ് തീരുന്നതു വരെ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം പ്രവർത്തിക്കും.ഫോൺ: 0497 2764645, 2763745.