f

കണ്ണൂർ: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായി സ്ഥിരീകരിച്ച് ഇടതുമുന്നണി കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ. കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ആക്കുളത്തെ മകന്റെ ഫ്ളാറ്റിലെത്തിയാണ് ജാവദേക്കർ കണ്ടത്. മകന്റെ കുട്ടിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് താൻ അവിടെ ഉണ്ടെന്നറിഞ്ഞ് പരിചയപ്പെടാനെത്തിയതാണെന്നുട അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ല.കെ.സുധാകരനും ശോഭാ സുരേന്ദ്രനും നാലു മാദ്ധ്യമപ്രവർത്തകരും ചേർന്നാണ് തനിക്കെതിരെ ആരോപണം കെട്ടിച്ചമച്ചത്.ഇതിനെതിരേ നിയമ നടപടി സ്വീകരിക്കും.വീട്ടിൽ വന്ന ആളോട് ഇറങ്ങി പോകാൻ പറയാൻ പറ്റുമോ? അതുവഴി പോയപ്പോൾ കാണാൻ വന്നതാണ്. രാഷ്ട്രീയമൊന്നും സംസാരിക്കാൻ താതപര്യമില്ലെന്നും മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞ് താൻ ഇറങ്ങി. ഹിന്ദി സംസാരം തനിക്ക് അത്ര വഴങ്ങുന്നതല്ല. ആരെങ്കിലും സംസാരിച്ചാൽ മാറി പോകുന്നതല്ല തന്റെ രാഷ്ട്രീയം. തന്നെ

കാണാൻ വന്നവരെക്കുറിച്ചെല്ലാം പാർട്ടിയോട് പറയേണ്ട കാര്യമില്ല. ജനകീയനായ എൽ.ഡി.എഫ് പ്രവർത്തകനെന്ന നിലയിൽ പലരും എന്നെ കാണാൻ വരും.

ബിജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ അടുത്തു കണ്ടിട്ടില്ല.ശോഭയുമായി തന്റെ മകനും ബന്ധമില്ല. മകൻ രാഷ്ട്രീയത്തിലൊന്നുമില്ലാത്ത ആളാണ്.കൊച്ചിയിലെ ഒരു കല്യാണത്തിൽവച്ച് ശോഭ മകന്റെ നമ്പർ വാങ്ങിയിരുന്നു. ശോഭയാണ് മകന് വാട്സാപ്പിലൂടെ നരേന്ദ്രമോദിയുടെ ചിത്രങ്ങൾ അയച്ചത്. അവരുടെ മെസേജിനോടോ കോളിനോടോ അവൻ പ്രതികരിച്ചില്ല. .ദല്ലാൾ പല രാഷ്ട്രീയസനേതാക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്. അതിലൊന്നും തങ്ങളെ ഭാഗമാക്കേണ്ട കാര്യമില്ല. ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാൽ പോലും ഞങ്ങൾ അനങ്ങില്ല.നന്ദകുമാറിനെതിരേ കേസ് കൊടുക്കുമോ എന്ന ചോദ്യത്തിന് ,തനിക്കെതിരേ അയാൾ എന്തെങ്കിലും പറഞ്ഞോ. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കേസ് കൊടുക്കുകയെന്ന് ജയരാജൻ ചോദിച്ചു.