
കണ്ണൂർ: ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി പോളിംഗ് രേഖപ്പെടുത്തിയത് 75.30 ശതമാനം പേർ. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് തളിപ്പറമ്പിലാണ്. കുറവ് ഇരിക്കൂറിലും. 2019ലെ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ആകെ 83.2 ശതമാനമായിരുന്നു പോളിംഗ്.
കാസർകോട് പാർലിമെന്റ് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂരിൽ 79.47ശതമാനവും കല്ല്യാശ്ശേരിയിൽ 76.31ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി. വടകര മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരി 74.85, കൂത്തുപറമ്പ് 75.10 എന്നിങ്ങനെയും പോളിംഗ് രേഖപ്പെടുത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 83.2 ശതമാനമായിരുന്നു പോളിംഗ്.
കണ്ണൂർ ജില്ലയിൽ 2116876 വോട്ടർമാരിൽ 1602647 പേരാണ് വോട്ട് ചെയ്തത്. 736419 പുരുഷൻമാരും 865134 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള എട്ടുപേരിൽ നാലുപേർ വോട്ട് ചെയ്തു.കഠിനമായ ചൂട് കാരണം ഉച്ചയോടെ പോളിംഗിൽ നേരിയ കുറവ് ഉണ്ടായി. എന്നാൽ തുടർന്നുള്ള മണിക്കൂറിൽ വോട്ട് ചെയ്യാനായി ആളുകൾ വലിയ തോതിൽ തന്നെ എത്തി. വൈകിട്ട് മൂന്ന് മണി ആയപ്പോഴേക്കും ജില്ലയിലെ പോളിങ്ങ് ശതമാനം 55.37 ലേക്ക് ഉയർന്നു.
നിയമസഭ മണ്ഡലം പോളിംഗ് ശതമാനം
ഇരിക്കൂർ 72.02
തളിപ്പറമ്പ് 78.77
അഴീക്കോട് 74.87
കണ്ണൂർ 72.81
ധർമടം 76.64
മട്ടന്നൂർ 78.48
പേരാവൂർ 73.15