
കണ്ണൂർ: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ മുഖ്യമന്ത്രി എന്തിനാണ് കണ്ടതെന്നു വ്യക്തമാക്കണമെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ. ജാവദേക്കറുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. മാദ്ധ്യമപ്രവർത്തകർക്ക് പോലും അറിവില്ലാത്ത പൊതുപരിപാടി ഈ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നോയെന്നും സുധാകരൻ ചോദിച്ചു. കുടുംബത്തിനെതിരായ കേസുകളിലടക്കം ബി.ജെ.പി സഹായം വേണമെന്ന് മുഖ്യമന്ത്രിക്കു ബോദ്ധ്യമുണ്ട്. അതുകൊണ്ട് അവർ തമ്മിലുള്ള അന്തർധാര ശക്തമാണ്.ഇ.പി. ജയരാജനതിരേ സി.പി.എം. നടപടിയെടുത്താൽ കുറേക്കൂടി സത്യങ്ങൾ വെളിപ്പെടും അതുവരെ കാത്തിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.