kinar

കേളകം: വേനൽ കടുത്തതോടെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ട കേളകം പെരുന്താനം കോളനിയിലെ ഏക പഞ്ചായത്ത് കിണർ ശുചീകരിച്ചു.സി.പി.എം പെരുന്താനം ബ്രാഞ്ച് കമ്മിറ്റിയുടെയും കോളനിവാസികളുടെയും നേതൃത്വത്തിലാണ് കിണർ ശുചീകരിച്ചത്. വേനൽ കടുത്തതോടെ കിണറിലെ വെള്ളം കുറഞ്ഞ് കുടിവെളളക്ഷാമം മൂലം കോളനിവാസികൾ ദുരിതത്തിലായിരുന്നു.ഇതേത്തുടർന്ന് പഞ്ചായത്ത് ലോറിയിൽ വെള്ളമെത്തിച്ചാണ് താത്കാലിക പരിഹാരം കണ്ടത്.തുടർന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കിണർ തേകി വൃത്തിയാക്കി പ്രയോജനപ്പെടുത്തുകയായിരുന്നു. ബ്രാഞ്ച് സെക്രട്ടറി സണ്ണി, മനോജ് എന്നിവർ നേതൃത്വം നൽകി. കോളനിയിലെ 30 ഓളം കുടുംബങ്ങളിലുള്ള 108 പേർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏക കിണറാണിത്.കിണർ രണ്ടു കോലോളമെങ്കിലും താഴ്ത്തി കുടിവെള്ള ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് പ്രവർത്തകർ പറഞ്ഞു.