pocso

കാലിക്കടവ്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന പരാതിയിൽ പ്രതിയെ പോക്സോ നിയമ പ്രകാരം ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. മാവിലാകടപ്പുറം സ്വദേശിയും മത്സ്യതൊഴിലാളിയുമായ റിയാസിനെ (51) ആണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഇയാളെന്ന് പറയുന്നു. പിതാവിന്റെ ഒപ്പം താമസ സ്ഥലത്ത് എത്താറുള്ള പരിചയം വച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ആണ് പെൺകുട്ടി ഗർഭിണി ആണെന്ന് അറിഞ്ഞത്. വിവരം ശ്രദ്ധയിൽപ്പെട്ട ആരോഗ്യപ്രവർത്തകർ കുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.