camp

മാഹി:പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് പിന്നണി ഗായകൻ എം മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മാഹി വിദ്യാഭ്യാസ വകുപ്പു മേലദ്ധ്യക്ഷ എം.എം. തനൂജ അദ്ധ്യക്ഷത വഹിച്ചു.
സീനിയർ ലക്ച്ചറർ കെ.എം.ബീന സംസാരിച്ചു.പ്രോഗ്രാം ഓഫിസർ സ്‌നേഹ പ്രഭ സ്വാഗതവും പി.ടി.എ പ്രസിഡന്റ് വി.പി.മുനവർ നന്ദിയും പറഞ്ഞു. സി.സജീന്ദ്രന്റെ നേതൃത്വത്തിൽ നാടൻ പാട്ട് പരിശീലനം നടന്നു.സാഹിത്യക്കളരി , പേപ്പർ ബാഗ് നിർമ്മാണം, കുട നിർമ്മാണം, തുടങ്ങിയ പരിപാടികൾ ക്യാമ്പിൽ നടക്കും. മേയ് ആറിന് സമാപന സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ടി.എം.സജീവൻ , എം.വി.സുജയ ,ബേബി പ്രവീണ, ഷാഹിന , കെ.ഷീന ശ്രീജ എന്നിവർ ക്യാമ്പൊരുക്കങ്ങൾക്ക് നേതൃത്വം നല്കി.