aralam

ഇരിട്ടി: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന വൈഷ്ണവിന്റെ ചികിത്സ വനം വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫാമിലെ തൊഴിലാളികൾ വനംവകുപ്പിന്റെ ആർ.ആർ.ടി യുടെ വാഹനം തടഞ്ഞു. കീഴ്പ്പള്ളി പാലപ്പുഴ റോഡിലാണ് ഒരു മണിക്കൂറോളം വാഹനം തടഞ്ഞിട്ടത്. ആറളം പൊലീസ് സ്ഥലത്തെത്തി ഒടുവിൽ വാഹനം ഓടൻ തോട്ടിലെ വനംവകുപ്പിന്റെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചർച്ച നടത്തി. തിങ്കളാഴ്ച വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു.