sammelanam
പ്രഗത്ഭ വാഗ്മി വി.കെ സുരേഷ് കുമാർ കൂത്തുപറമ്പ് സാംസ്കാരിക പ്രഭാഷണം നടത്തുന്നു

നീലേശ്വരം: കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ശ്രീ നെല്ലിക്കാതുരുത്തി കഴകം പ്രസിഡന്റ് കെ.വി അമ്പാടി ഉദ്ഘാടനം ചെയ്തു. പ്രഗത്ഭ വാഗ്മി വി.കെ സുരേഷ് കുമാർ കൂത്തുപറമ്പ് സാംസ്കാരിക പ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ ഓർച്ച കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് മലപ്പിൽ സുകുമാരൻ, സെക്രട്ടറി എ. രാജു, വൈസ് പ്രസിഡന്റ് പി.പി. കുഞ്ഞികൃഷ്ണൻ, പ്രമോദ് മാട്ടുമ്മൽ, വനിതാ കമ്മിറ്റി പ്രസിഡന്റ് എം. ഗീത, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം.വി. ഭരതൻ, കൺവീനർ ടി. തമ്പാൻ എന്നിവർ സംസാരിച്ചു.