aadaram
ആദരിക്കൽ ചടങ്ങ്

കാഞ്ഞങ്ങാട്: പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ 1977 - 78 എസ്.എസ്.എൽ.സി ബാച്ചിന്റെ കുടുംബസംഗമം മാവുങ്കാൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നു. നൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്തു. രാഷ്ട്രപതിയുടെ വിശിഷ്ടാ സേവാ മെഡലും അതിവിശിഷ്ട സേവാമെഡലും നേടിയ അടുക്കത്തിൽ നാരായണനെ ആദരിച്ചു. കുടുംബാംഗങ്ങളിൽ നിന്നും ഉന്നത വിജയം നേടിയ ഡോ. കെ. മീര, ഡോ. രചന കെ. നായർ, ഡോ. ജ്യോതിഷ് രാജ് നമ്പീശൻ, നമിത നാരായണൻ, യോഗേഷ് രാജ് നമ്പീശൻ എന്നിവരെയും സി.ബി.എസ്.ഇ സംസ്ഥാന തലത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ ശ്രീഭദ്രയെയും അനുമോദിച്ചു. ടി. കുഞ്ഞിരാമൻ നായർ, എം. ചന്ദ്രൻ, കെ.എം വിജയകുമാർ, ഗൗരി, ശാരദ എന്നിവർ സംസാരിച്ചു.