
തൃക്കരിപ്പൂർ: ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെയും ബി മാങ്കോസിന്റെയും നേതൃത്യത്തിൽ തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്കിൽ ജൈവ മാമ്പഴ മേള ആരംഭിച്ചു. . മേളയിൽ നാടൻ രീതിയിൽ പഴുപ്പിച്ച കുഞ്ഞിമംഗലം, ആലക്കോടൻ, സി.ഗോവ, മൽഗോവ വാളോർ,കുറ്റ്യാട്ടൂർ, നാട്ടി, പ്രിയൂർ തുടങ്ങിയ വിവിധയിനം മാമ്പഴങ്ങൾ ലഭ്യമാണ്. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻപ്രസിഡന്റ് അഡ്വ.കെ.കെ.രാജേന്ദ്രൻ ഭരണസമിതിയംഗങ്ങളായ സി രവി, ടി.വി.ആനന്ദകൃഷ്ണൻ, വി.വി.അനിൽകുമാർ, അസിസ് കൂലേരി, ടി.അജിത,വി.കെ.ബീന, യു.കെ.രാജൻ ജീവനക്കാരായ സി സേതുമാധവൻ, കെ.രാജീവൻ സംസാരിച്ചു . മാനേജിംഗ് ഡയരക്ടർ കെ.ശശി സ്വാഗതവും എൽ.കെ.യൂസഫ് നന്ദിയും പറഞ്ഞു.