
തളിപ്പറമ്പ്: ചപ്പാരപ്പടവ് പെരുവണ ജാമിഅ ഹിശാമിയ്യ അൽ ജലാലിയ്യ അഞ്ചാം സനദ് ദാന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ രാവിലെ 8ന് പ്രോഗ്രാം ചെയർമാൻ പി.എം മുഹമ്മദ് കുഞ്ഞി ബാഖവി പതാക ഉയർത്തും.അൽഹുദ ജുമാ മസ്ജിദ് മുദരിസ് ഡോ. മുഹമ്മദ് ശാഫി അസ്ഹരി മെരുവമ്പായി ഉദ്ഘാടനം ചെയ്യും. സുഹൈൽ ഹിശാമി അദ്ധ്യക്ഷത വഹിക്കും.സുബൈർ സഅദി അൽ അഫ്‌ളലി മട്ടന്നൂർ,ഡോ. നാസർ ഹിശാമി ഊട്ടി ക്ലാസെടുക്കും. പൊതുസമ്മേളനം കേരള മുസ് ലിം ജമാ അത്ത് ഉപാദ്ധ്യക്ഷൻ പട്ടുവം കെ.പി അബുബക്കർ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. ഡോ.മുഹമ്മദ് ശാഫി അസ്ഹരി ,സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവർ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ എം.പി സഈദ് സഅദി അൽ അസ്ഹരി, എം.വി മൂസൽ ഹിശാമി, എ.വി അബ്ദുറഹ്മാൻ ഹിശാമി, എം.ഹുദൈഫ ഹിശാമി എന്നിവർ പങ്കെടുത്തു.