masters-atletics

തൃക്കരിപ്പൂർ:പഞ്ചായത്ത്‌ തലത്തിൽ കളി മൈതാനങ്ങൾ നിർമ്മിക്കണമെന്നും അവശ മാസ്റ്റേഴ്‌സ് കായിക താരങ്ങൾക്ക് ധന സഹായം നൽകണമെന്നും കാസർകോട് ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപെട്ടു കാലിക്കടവിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ കെ.വി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. ചന്ദ്രശേഖരൻ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു കണ്ണൂർ ജില്ലാ സെക്രട്ടറി വാസന്തി നിരീക്ഷകയായി ശ്രീധരൻ മാസ്റ്റർ ചായ്യോം , ചക്രപാണി ,ഷാജു കുളങ്ങര, ഡോ.ജീന ,ശോഭന രാജീവ്‌ കൃഷ്ണൻ എടാട്ടുമ്മൽ , എ.വിനയൻ , ആന്റണി ചിറ്റാരിക്കൽ , പി. ബാലകൃഷ്ണൻ , ജയശ്രീ സംസാരിച്ചു . സെക്രട്ടറി ടി.കെ.ബാലകൃഷ്ണൻ സ്വാഗതവും ഇ.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു ഭാരവാഹികൾ:കെ.വി.ഗോപാലൻ (പ്രസിഡന്റ്‌ ) ടി.കെ.ബാലകൃഷ്ണൻ (സെക്രട്ടറി ) പി.വി.ചന്ദ്രശേഖരൻ (ട്രഷറർ ).