biju-kanhangad-anusmarana

കാഞ്ഞങ്ങാട്: കിഴക്കുംകര മണലിൽ മെട്രോ ക്ലബ് അകാലത്തിൽ മരണമടഞ്ഞ യുവ കവി ബിജു കാഞ്ഞങ്ങാടിനെ അനുസ്മരിച്ചു. ക്ലബ്ബ് പരിസരത്ത് നാലപ്പാടം പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ വി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ദിവാകരൻ വിഷ്ണുമംഗലം അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ.രവീന്ദ്രൻ, ബാലഗോപാലൻ കാഞ്ഞങ്ങാട്, നാരായണൻ അമ്പലത്തറ, രാജേഷ് കരിപ്പാൽ, പുഷ്പ കൊളവയൽ, പ്രകാശൻ മടിക്കൈ, അശ്വിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ചന്ദ്രൻ മണലിൽ സ്വാഗതവും ക്ലബ്ബ് പ്രസിഡന്റ് കെ.രാഗേഷ് നന്ദിയും പറഞ്ഞു.
ബിജു കാഞ്ഞങ്ങാടിന്റെ സഹോദരൻ എം.ബൈജു, ഉദ്ഘാടകൻ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അതിഥികളും, പങ്കെടുത്തവരും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.