
ചെറുപുഴ:കഫക്കെട്ട്, ശ്വാസതടസ്സം, കൊവിഡിന് ശേഷം കാണപ്പെടുന്ന കിതപ്പ്, വലിവ് എന്നിവയ്ക്ക് ചികിത്സയുമായി ചെറുപുഴ യൂ നോമെഡ് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അലർജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.പ്രശസ്ത പൾമനോളജിസ്റ്റ് ഡോ.സൂര്യയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ 1000 രൂപ ചിലവുള്ള പൾമനറി ഫംഗ്ഷൻ ടെസ്റ്റ് സൗജന്യമായി ചെയ്യും. ലാബ് ടെസ്റ്റുകൾക്ക് 10ശതമാനവും മരുന്നുകൾക്ക് 5 മുതൽ 50ശതമാനം വരെ കിഴിവും ക്യാമ്പിൽ ലഭിക്കും വേദനകൾക്ക് മാത്രമായി ഫിസിക്കൽ മെഡിസിൻ, കോസ്‌മെറ്റിക് ക്ലിനിക്ക്, അത്യാധുനീക ലബോറട്ടറി അൾട്രാസൗണ്ട് സ്‌കാനിംഗ് ബുക്കിംഗ്, എല്ലാ മാസവും സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പ്, എന്നിവയും യൂനോമെഡ് മെഡിക്കൽ സെന്ററിൽ ഉണ്ടാകുമെന്ന് എം.ഡി എം.റാഷിദ് , ജി.എം.ബഷീർ , പി.ആർ.ഒ മാരായ എൻ.അഫീദ , റാഹിമ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.