പാപ്പിനിശ്ശേരി: പതിവായി കുരുക്കിനാൽ വീർപ്പ് മുട്ടുന്ന ദേശീയപാതയിൽ പാപ്പിനിശ്ശേരിക്കും പുതിയതെരുവിനും ഇടയിൽ മണിക്കൂറുകളോളം ഊരാകുരുക്ക്. തിങ്കളാഴ്ച രാവിലെ മുതൽ രൂപപ്പെട്ട ഗതാഗത സ്തംഭനം ഉച്ചയോടെ അതിരൂക്ഷമായി. ദേശീയപാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങളും പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലൂടെ വരുന്ന വാഹനങ്ങൾ ചുങ്കം മുത്തപ്പൻ ക്ഷേത്രം കവലയിലൂടെ പാതയിലേക്ക് കയറുമ്പോഴും റോഡിലാകെ വാഹനങ്ങൾ നിറയുകയാണ്. ഇതോടെ പാതയിലൂടെ ഇരു ഭാഗത്തേക്കും വാഹനങ്ങൾക്ക് കടക്കാൻ പറ്റാത്തവസ്ഥയാണ് സൃഷ്ടിക്കുന്നത്. വൈകീട്ടും കുരുക്ക് തുടരുകയാണ്.
സ്തംഭനത്തെ തുടർന്ന് വാഹന നിര പൊടിക്കുണ്ട് മുതൽ പാപ്പിനിശ്ശേരി പഞ്ചായത്ത് വരെ നീണ്ടു. കെ.എസ്. ടി.പി. റോഡിലും വാഹനങ്ങൾ റെയിൽവേ ഓവർബ്രിഡ്ജ് വരെ നീളുന്ന വസ്ഥയാണുണ്ടായത്.