കണ്ണൂർ: കണ്ണൂർ ടൗൺ നൈറ്റ് പട്രോളിംഗ് നടത്തിവരവെ എയർ പിസ്റ്റളുമായി രണ്ട് പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ സി.പി.റഹാൻ (21), എം.കെ.ഷാഹൽ (20) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 1.15 ഓടെയാണ് സ്വാമിമഠം ജംഗ്ഷനിൽ വച്ച് ഇരുവരും പിടിയിലായത്. പൊലീസിനെ കണ്ടതിനെ തുടർന്ന് ഇരുവരും പരിഭ്രമിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സഹലിന്റെ അരയിൽ നിന്നും എയർപിസ്റ്റളും ഹോൾസ്റ്ററും കണ്ടെത്തിയത്. മലപ്പുറത്ത് നിന്ന് എന്തിനാണ് ഇരുവരും ഇവിടെ എത്തിയതെന്ന് ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു.