
നീലേശ്വരം: പടന്നക്കാട് കാർഷിക കോളജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായുള്ള ഗ്രാമീണ സഹവാസ പരിപാടി ബേഡഡുക്ക പഞ്ചായത്ത് ഹാളിൽ സി പി.സി ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി തമ്പാൻ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ അദ്ധ്യക്ഷത വഹിച്ചു. പടന്നക്കാട് കാർഷിക കോളേജ് പ്രൊഫസർ ഡോ.പി.കെ മിനി സഹവാസ ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് കർഷകരുമായി ആശയങ്ങൾ പങ്കുവച്ചു. ആർ.എൽ.അനൂപ്,എം.ധന്യ,കെ.രമണി,എ മാധവൻ, അഡ്വ. സി രാമചന്ദ്രൻ, ടി.വരദരാജ്, ശ്രീമതി. ലിന്റ ഐസക്, ജനാർദ്ദനൻ, പി.മുഹമ്മദ് ബാസിം തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. ആടുവളർത്തലിൽ ആർ.എ.ആർ.എസ് പിലിക്കോട് മൃഗസംരക്ഷണ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുധിന ക്ലാസ് നടത്തി. ഉച്ചയ്ക്കു ശേഷം ഹോർട്ടികോർപ്പ് അംഗീകൃത ബ്രീഡർ ചാർളി ക്ളാസെടുത്തു.