
കാഞ്ഞങ്ങാട്: കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.മണികണ്ഠൻ, സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ, സംസ്ഥാന നിർവാഹക സമിതി അംഗം എ.വി.ഗിരീശൻ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.നന്ദികേശൻ, എ.ശോഭന, ജോസ് മാത്യു, എം.അശോകൻ, സി കെ.വേണു, കെ.സുരേന്ദ്രൻ എന്നിവരെയാണ് ആദരിച്ചത്. ജില്ലാ പ്രസിഡന്റ് കെ.വി വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ മുഖ്യഭാഷണം നടത്തി. സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി പി.ടി.ബെന്നി, കെ.രമേശൻ, ജി.കെ. ഗിരീഷ്, കെ. അനിൽകുമാർ, പ്രശാന്ത് കാനത്തൂർ, കെ. ശ്രീനിവാസൻ, അശോകൻ കോടോത്ത്, യൂസഫ് കൊട്യാടി, സ്വപ്ന ജോർജ്, ടി. രാജേഷ് കുമാർ, ജോമി ടി.ജോസ് തുടങ്ങിയവർ സംസാരിച്ചു.