karamel

പയ്യന്നൂർ:കാറമേൽ മഖാം ഉറൂസ് ഇന്ന് വൈകീട്ട് 7.30 ന് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.അസീസ് ഹാജിയുടെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാബിക് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നവാസ് പാലേരി പ്രഭാഷണം നടത്തും രാവിലെ 7 ന് മഖാം സിയാറത്ത് നടക്കും. . നാളെ രാത്രി 7.30 ന് സ്വലാത്ത് വാർഷികം. മൂന്നിന് ഉച്ചക്ക് അഷ്റഫ് ദാരിമി പാലായിയുടെ നേതൃത്വത്തിൽ ഖത്തം ദുആ. നാലിന് രാത്രി യു.കെ.മുഹമ്മദ് ഹനീഫ് നിസാമി മൊഗ്രാൽ പ്രഭാഷണം നടത്തും. അഞ്ചിന് മൗലിദ് മജ്ലീസിന് ശേഷം അന്നദാനം . രാത്രി 9ന് ദിക്റ് സ്വലാത്ത് മജിലീസ്. വാർത്താ സമ്മേളനത്തിൽ മുഹമ്മദ് ഹസൻ ഹുദവി, എൻ. അസീസ് ഹാജി, എ.മുത്തലിബ്, സി.എച്ച്.യാസിൻ, എൻ. ഹാഷിം, പി.പി. അബ്ദുറഹിമാൻ, കെ. ജുനൈദ്, കെ. മുസ്തഫ ഹാജി സംബന്ധിച്ചു.