
കാഞ്ഞങ്ങാട്: പടന്നക്കാട് കാർഷിക കോളേജ് വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന പതിനാറാമത് മലബാർ മാംഗോഫെസ്റ്റ് മധുരം 2024 കിസാൻ മേളയ്ക്ക് മേയ് 9മുതൽ 12 വരെ നടക്കും. കാർഷിക കോളേജിൽ ഉല്പാദിപ്പിച്ച മാങ്ങകൾക്ക് പുറമേ മറ്റ് പഴവർഗങ്ങളുടെയും മൂല്യ വർദ്ധന ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിപണനവും ഉണ്ടാകും. കഴിഞ്ഞവർഷം മാംഗോ ഫെസ്റ്റിനായി കർഷകതിലകം അവാർഡ് നേടിയ മടിക്കൈ ചതുരക്കിണറിലെ മാധവി അമ്മയുടെ പുരയിടത്തിൽ നിന്ന് നേരിട്ട് ശേഖരിച്ച മാമ്പഴങ്ങൾ വിപണിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. വിപണി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മാമ്പഴ കർഷകർക്ക് ന്യായവില നൽകി കൈത്താങ്ങാവുന്ന ഈ പ്രവൃത്തി ഇത്തവണ കൂടുതൽ കർഷകരിലേക്ക് എത്തിക്കാനാണ് യൂണിയന്റെ തീരുമാനം. മാമ്പഴ ഇനങ്ങൾ തിരിച്ചറിയാവുന്ന കർഷകർ 7012500672, 7012407349 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.