
കരിവെള്ളൂർ: അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറക്കുമ്പോൾ നാലാം തരത്തിലെ ബെഞ്ചിൽ ആകാശ് ഉണ്ടാകില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു പുത്തൂർ എ.എൽ.പി സ്‌കൂളിലെ അദ്ധ്യാപകർ. അവൻ പഠിച്ച മൂന്നാംതരം ക്ലാസ് മുറിക്ക് മുന്നിൽ അവന്റെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് വച്ചപ്പോൾ കണ്ടുനിൽക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല.
സ്‌കൂൾ വരാന്തയിലെ ബെഞ്ചിൽ അവനെ അവസാനമായി കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് മണിക്കൂറുകളോളം കാത്തു നിന്നത്. വൈകിട്ട് 4.15ഓടെയാണ് മൃതദേഹങ്ങൾ സ്‌കൂളിലെത്തിച്ചത്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു .ആകാശിനെ പതിവായി സ്‌കൂളിൽ കൊണ്ടുവിടുതും കൂട്ടാൻ വരുന്നതും അച്ചാച്ചൻ കൃഷ്ണനാണ്. അച്ചാച്ചനൊപ്പം കോഴിക്കോടേക്ക് വാശിപിടിച്ച് പോയ കുഞ്ഞിന്റെ ദാരുണമരണം പുത്തൂരിനെ വല്ലാതെ ഉലക്കുന്നതായി.