
കണ്ണൂർ:സംസ്ഥാനത്തെ 44 നദികളെ കേന്ദ്രീകരിച്ച് എൻ.ജി.ഒ കോൺഫെഡറേഷൻ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നദീ യാത്രയുടെ വിളംബര ജാഥ നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് പയ്യാമ്പലം കടപ്പുറത്ത് നിന്നാരംഭിക്കുന്ന ഇരു ചക്ര വിളംബര ജാഥ കക്കാട് പുഴയോരത്ത് സമാപിക്കും. നദികളുടെ പുനരുജ്ജീവനം എന്ന വിഷയത്തിൽ ഡോക്യുമെന്ററി മത്സരം, ഫോട്ടോ ഗ്രാഫി മത്സരവും പ്രദർശനവും, ചിത്ര രചന മത്സരം, നദികൾ, തോടുകൾ, ജലാശയങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രാദേശിക പഠനവും രേഖപ്പെടുത്തലും, ഫിലിം ഫെസ്റ്റ്, ജില്ലാതല സെമിനാർ എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി കാസർകോട് നദീ യാത്ര ആഗസ്തിലാണ് സമാപിക്കുന്നത്. പരിപാടിയുടെ മുന്നോടിയായി എ.പി.ജെ ലൈബ്രറിയിൽ ജില്ലാതല സംഘാടക സമിതി ഭാരവാഹികളുടെ യോഗം നടന്നു.