pinarayi

കോഴിക്കോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറിച്ചുള്ള വാദങ്ങളെല്ലാം തെറ്റിദ്ധാരണ പരത്തുന്നതാണ്. കേസന്വേഷണത്തിലും വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലർത്തിയത്. അവരുടെ ആത്മാർത്ഥതയും അർപ്പണബോധവും റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ട്. കേസന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുമുള്ള അശ്രദ്ധയോ അമാന്തമോ ഉണ്ടായിട്ടില്ല.
എന്നാൽ ഇത്രയധികം തെളിവുകളും ശാസ്ത്രീയ പരിശോധനാഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷന്റെ കണ്ടെത്തലുകൾ ശരിവച്ചില്ല. ഇത് സമൂഹത്തിൽ വല്ലാത്ത ഞെട്ടലുളവാക്കിയിട്ടുണ്ട്. പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാദ്ധ്യതകളും തേടും. നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഐ.പി.സി 153 എ പ്രകാരമുള്ള കുറ്റം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് യു.എ.പി.എ ചുമത്തിയില്ലെന്ന ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകി. വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാൻ ശ്രമം നടത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന വകുപ്പാണത്. അറസ്റ്റിലായശേഷം പ്രതികൾ ജാമ്യം ലഭിക്കാതെ ഏഴു വർഷവും ഏഴു ദിവസവും ജയിലിൽ കഴിഞ്ഞു. യു.എ.പി.എ ചുമത്താനുള്ള അപേക്ഷ ഹൈക്കോടതി തന്നെ വിചാരണക്കോടതിയുടെ തീർപ്പിന് വിട്ടതാണ്. യു.എ.പി.എ നിയമത്തെ അനുകൂലിക്കുന്നവരിൽ നിന്നാണോ ഇപ്പോഴത്തെ വിമർശനം എന്നത് പരിശോധിക്കേണ്ടതാണ്.

​ ​'​പ​ത്തു​മ​ണി​യാ​യി​ല്ലേ,​ ​‌​ഞാ​ൻ​ ​പ​റ​യി​ല്ല' ക​രു​വ​ന്നൂ​ർ​ ​ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ​ ​മു​ഖ്യ​മ​ന്ത്രി

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​താ​ൻ​ ​പ​റ​ഞ്ഞ​ ​സ​മ​യ​ത്തി​ന​പ്പു​റം​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​വ​ഴ​ങ്ങി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ൽ​ ​ഉ​റ​ച്ചു​ ​നി​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​ത​ട്ടി​പ്പി​ൽ​ ​ഇ.​ഡി​ ​ന​ട​പ​ടി​യെ​ക്കു​റി​ച്ചു​ള്ള​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​തു​ട​ർ​ ​ചോ​ദ്യ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കാ​തെ​ ​മ​ട​ങ്ങി.​ ​സി.​പി.​എം​ ​ജി​ല്ലാ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ൽ​ ​രാ​വി​ലെ​ 9.30​നാ​യി​രു​ന്നു​ ​വാ​ർ​ത്താ​സ​മ്മേ​ള​നം.​ ​കൃ​ത്യ​സ​മ​യ​ത്ത് ​എ​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​ന്റെ​ ​മൈ​ക്കി​ന് ​മു​ന്നി​ൽ​ ​നി​ര​ത്തി​യ​ ​ചാ​ന​ൽ​ ​മൈ​ക്കു​ക​ൾ​ ​ക​ണ്ട് ​അ​വ​ ​ഇ​രു​ഭാ​ഗ​ത്തേ​ക്കും​ ​മാ​റ്റി​യാ​ൽ​ ​സൗ​ക​ര്യ​പ്ര​ദ​മാ​കു​മെ​ന്ന് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.​ ​അ​വ​ ​മാ​റ്റി​യ​പ്പോ​ഴേ​ക്കും​ ​സ​മ​യം​ 9.35.

ഇ​ന്ത്യാ​ ​മു​ന്ന​ണി​യു​ടെ​ ​ഡ​ൽ​ഹി​ ​റാ​ലി​യെ​ക്കു​റി​ച്ച​ട​ക്കം​ ​പ​റ​ഞ്ഞ​ശേ​ഷം​ ​പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​നി​യ​മ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​നി​ല​പാ​ടി​നെ​ ​വി​മ​ർ​ശി​ച്ചു.​ ​അ​പ്പോ​ഴേ​ക്കും​ ​സ​മ​യം​ 9.48.​ ​ഇ​നി​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കാ​മെ​ന്നും​ ​കൃ​ത്യം​ ​പ​ത്തി​ന് ​ത​നി​ക്ക് ​അ​ടു​ത്ത​ ​പ​രി​പാ​ടി​ക്ക് ​പോ​കേ​ണ്ട​തു​ണ്ടെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​ആ​ദ്യ​ ​ചോ​ദ്യം​ ​വ​ന്ന​യു​ട​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​കു​ടി​ക്കാ​ൻ​ ​വെ​ള്ള​മെ​ത്തി.​ ​'​നി​ങ്ങ​ളു​ടെ​ ​ചോ​ദ്യം​കൊ​ണ്ട് ​വെ​ള്ളം​ ​കു​ടി​ച്ച​ത​ല്ല​ ​കേ​ട്ടോ​'​ ​എ​ന്ന് ​ത​മാ​ശ​രൂ​പ​ത്തി​ൽ​ ​പ​റ​ഞ്ഞ​ശേ​ഷം​ ​ചി​ല​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കി.​ ​അ​തി​ലൊ​ന്ന് ​റി​യാ​സ് ​മൗ​ല​വി​ ​വ​ധ​ക്കേ​സ് ​വി​ധി​യെ​ക്കു​റി​ച്ചാ​യി​രു​ന്നു.​ ​അ​തി​ന് ​വി​ശ​ദ​മാ​യ​ ​മ​റു​പ​ടി.​ ​അ​പ്പോ​ഴേ​ക്കും​ ​സ​മ​യം​ ​പ​ത്ത് ​മ​ണി.​ ​ഇ​നി​യൊ​രു​ ​ചോ​ദ്യ​ത്തി​നും​ ​മ​റു​പ​ടി​ ​പ​റ​യി​ല്ലെ​ന്ന് ​പ​റ​ഞ്ഞ​ ​മു​ഖ്യ​മ​ന്ത്രി​ ​മൈ​ക്ക് ​ഓ​ഫാ​ക്കി.

പി​ന്നാ​ലെ​ ​ക​രു​വ​ന്നൂ​രി​ലെ​ ​ഇ.​ഡി​ ​ന​ട​പ​ടി​യെ​ക്കു​റി​ച്ച​ട​ക്കം​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​'10​മ​ണി​ക്ക് ​വാ​ർ​ത്താ​സ​മ്മേ​ള​നം​ ​നി​റു​ത്തു​മെ​ന്ന് ​പ​റ​ഞ്ഞ​താ​ണ്,​ ​നി​ങ്ങ​ളു​ടെ​ ​വാ​ച്ചി​ൽ​ ​പ​ത്തു​മ​ണി​യാ​യി​ട്ടു​ണ്ടാ​കും,​ ​നോ​ക്കി​ക്കോ,​ ​ഇ​നി​ ​ചോ​ദ്യ​ങ്ങ​ൾ​ ​വേ​ണ്ട.​ ​ഇ​നി​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ഴു​ന്നേ​റ്റ് ​പോ​യെ​ന്ന് ​പ​റ​യേ​ണ്ട.​ ​ഞാ​നി​വി​ടെ​ ​ഇ​രി​ക്കാം.​ ​പ​ക്ഷേ,​ ​മ​റു​പ​ടി​യൊ​ന്നു​മി​ല്ല​'​ ​എ​ന്നു​ ​പ​റ​ഞ്ഞ് ​മു​ഖ്യ​മ​ന്ത്രി​ ​എ​ഴു​ന്നേ​റ്റു.