img20240401
എൻ.ഡി.എ തിരുവമ്പാടി മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ചേറ്റൂർ ബാലകൃഷ്ണണൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: വയനാട് പാർലമെന്റ് മണ്ഡലം എൻ. ഡി. എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് അഗസ്ത്യൻ മുഴിയിൽ പ്രവർത്തനം ആരംഭിച്ചു. അഗ്നിരക്ഷാ നിലയത്തിന്റെ മുന്നിലുള്ള കെട്ടിടത്തിൽ ആരംഭിച്ച ഓഫീസ് ബി. ജെ. പി. ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ടി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വിശ്വനാഥൻ നികുഞ്ജം, ഗിരി പാമ്പനാൽ, കെ. സദാനന്ദൻ, ഷാൻ കട്ടിപ്പാറ, ബാബു മൂലയിൽ, ദിജിൽ ദിനേശ്, പി.എസ്.അഖിൽ, ബിനോജ് ചേറ്റൂർ, ബൈജു കല്ലടിക്കുന്ന് എന്നിവർ പങ്കെടുത്തു .