 
കുന്ദമംഗലം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നിലപാടിനും, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാർ നിൽപ്പ് സമരം നടത്തി. പഞ്ചായത്ത് മുസ്ലീംലീഗ് സെക്രട്ടറി എം.ബാബുമോൻ ഉദ്ഘാടനം ചെയ്തു. പി.കൗലത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി സംജിത് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, സി.ഗഫൂർ, പി.ഷൗക്കത്തലി, ടി.കെ.ഹിതേഷ്കുമാർ, കെ കെ സി നൗഷാദ്, ഷൈജ വളപ്പിൽ, ലീന വാസുദേവ്, ജിഷ ചോലക്കമണ്ണിൽ, യു സി.ബുഷറ, ഫാത്തിമ ജെസ്ലിൻ, സമീറ അരീപ്പുറം, അംബിക ദേവി എന്നിവർ പ്രസംഗിച്ചു.