lockel
പാറമ്മൽ ഗ്രന്ഥാലയം നടത്തിയ ടി പി ബാബുറാം മോഹൻ സ്മാരക അഖില കേരള കവിത രചന മത്സരം- മുഖ്യാതിഥി കവി ബാലകൃഷ്ണൻ ഒളവട്ടൂർ ,മത്സര വിജയി കെ ഇർഷാദിന് ഉപഹാരം നൽകുന്നു .

രാമനാട്ടുകര: പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാല നടത്തിയ ടി.പി ബാബുറാം മോഹൻ സ്മാരക അഖില കേരള കവിതാരചനാ മത്സരത്തിലെ വിജയികൾക്കും ബാലവേദി പ്രതിഭാസംഗമത്തിലെ പങ്കാളികൾക്കും സമ്മാനങ്ങൾ നൽകി . മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ നിർവാഹ സമിതി അംഗം കെ.കൃഷ്ണൻ സർഗവേദി ഉദ്ഘാടനംചെയ്തു. എ.രാധ ​അദ്ധ്യക്ഷ്​ത വഹി​ച്ചു. കവി ബാലകൃഷ്ണൻ ഒളവട്ടൂർ വിജയികൾക്ക് കേഷ് പ്രൈസും ഉപഹാരങ്ങളും നൽകി. ടി.കെ.സുനിൽ കുമാർ, ടി.കെ സരോജ, മോഹൻദാസ് കരംചന്ദ്, എം.സിദ്ധാർത്ഥ്​ , പി.സുബ്രഹ്മണ്യൻ ,പി.കെ വിനോദ് കുമാർ , ഇർഷാദ് കെ, മുഹമ്മദ് സാലിഹ് ഇ.എ, ശ്രീജയ സി.എം , അനുഷ ശൈലേഷ് പ്രസംഗിച്ചു .