വടകര: വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയ്ക്ക് വോട്ടഭ്യർത്ഥിച്ച് വടകരയിൽ വനിതകളുടെ മഹാറാലി. എൽ.ഡി.ഡബ്ല്യു.എഫ് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പറമ്പിൽ നിന്നാരംഭിച്ച റാലിയിൽ ആയിരക്കണക്കിന് വനിതകൾ പങ്കാളികളായി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. സമാപന പരിപാടിയിൽ ഒ പി ഷീജ അദ്ധ്യക്ഷയായി. സ്ഥാനാർത്ഥി കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ. കെ ലതിക, കാനത്തിൽ ജമീല എം.എൽ.എ, ഇ.എസ് ബിജിമോൾ, അജിത കുന്നത്ത്, അഡ്വ. ബിനിഷ, ഖദീജ പ്രസംഗിച്ചു. കലാമണ്ഡലം ഐശ്വര്യയുടെ നിറയെ ചുവന്ന പൂക്കൾ എന്ന നൃത്ത കലാരൂപവും അരങ്ങേറി.