2
പടം: എൻ.ഡി. എ. നാദാപുരം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ കല്ലാച്ചിയിൽ ബി.ജെ. പി.ദേശീയ ഉപാധ്യക്ഷൻ എ.പി. അബുദുല്ലകുട്ടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: എൻ.ഡി. എ. നാദാപുരം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കല്ലാച്ചിയിൽ ബി.ജെ. പി.ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബുദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം. ടി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നവരെ വേദിയിൽ വച്ച് എ. പി. അബ്ദുള്ളക്കുട്ടി ഷാൾ അണിയിച്ച് സ്വീകരിച്ചു. ബാബു പൂതംപാറ, ജയേഷ് നീലിയാലിൽ, ടി.കെ. പ്രഭാകരൻ, എം.സി. അനീഷ്, ഇന്ദിര പി.പി, കെ.ടി. കുഞ്ഞിക്കണ്ണൻ, പി. മധു പ്രസാദ്, എം.സി. ചാത്തു, പി.വി. സന്ധ്യ എന്നിവർ പ്രസംഗിച്ചു.