emr
നടുവത്തൂരിൽ ഇ.എം. രാജൻ മാസ്റ്റർ അനുസ്മരണ ദിനം കെ ഷിജു ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: നടുവത്തൂരിൽ ഇ.എം. രാജൻ മാസ്റ്റർ അനുസ്മരണ ദിനം ആചരിച്ചു. കർഷസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു. സി.പി.എം കീഴരിയൂർ ലോക്കൽ സെക്രട്ടറി കെ.ടി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു.
കർഷക സംഘം ഏരിയാസെക്രട്ടറി പി.കെ. ബാബു, നമ്പ്രത്ത് കര ലോക്കൽ സെക്രട്ടറി എൻ.എം. സുനിൽ, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമ്മല ,എ. എം. രവീന്ദ്രൻ , ഐ.സജീവൻ, എം. സുരേഷ്, സി. കുഞ്ഞിമൊയ്തി , കെ.പി. ഭാസ്ക്കരൻ, ഐ.ഷാജി, റജിലേഷ്, ലിൻസിത്ത് , കെ. മുരളി, ഒ. ജയൻ, നികേഷ്, പി.എം. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.