 
വടകര : വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഉപ്പ് കലരുന്നതിന് ഉടൻ പരിഹാരം ആവശ്യപ്പെട്ട് വടകര നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ സമരം ഉദ്ഘാടനംചെയ്തു. വി.കെ.അസീസ് അദ്ധ്യക്ഷത വഹിച്ചു. എൻ.പി. അബ്ദുള്ള ഹാജി, എം.പി. അബ്ദുൽ കരീം, വി.കെ പ്രേമൻ,പ്രദീശൻ സി.വി, പി.വി. ഹാഷിം എന്നിവർ പ്രസംഗിച്ചു. പ്രേമകുമാരി അഫ്സൽ പി.കെ.സി, രജനി.പി, അജിത ചീരാംവീട്ടിൽ , സത്യഭാമ , നിസാബി, റജീന.ടി, ഫാസിദ കെ.കെ, ഫൗസിയ, പി റൈഹാനത്ത് , ശ്രീജിന, ഷാഹിമ കെ.പി നേതൃത്വം നൽകി.